വൈക്കം: ഓടയ്ക്ക് മീതെ ക്രമം തെറ്റിച്ച് സ്ലാബിട്ടത് അപകടക്കെണിയാകുന്നു. വൈക്കം തെക്കേനടയിലെ ഓടയ്ക്ക് മീതെയിട്ട സ്ലാബാണ് അപകടത്തിനിടയാക്കുന്നത്. കാൽനടക്കാർ തട്ടിവീഴുമെന്ന സ്ഥിതിയാണ്.
വൈക്കം മുരിയൻകുളങ്ങര- ചേരുംചുവട് റോഡിലും ഓടയ്ക്ക് മീതെ ശരിയായ വിധത്തിൽ സ്ലാബിട്ട് മൂടാത്ത സ്ഥലങ്ങൾ അപകട ഭീഷണി ഉയർത്തുന്നുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.